ചക്കരമത്തന്‍ കഴിച്ചതോര്‍മ്മയുണ്ടോ?

പോഷകങ്ങളുടെ കലവറയായ ഒരു നാലുമണി പലഹാരമാണ് ചക്കര മത്തന്‍. എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് നോക്കാം.

ആവശ്യമായ ചേരുവകള്‍:-

പഴുത്ത മത്തന്‍ വേവിച്ചെടുത്തത് – കാല്‍ കിലോ ഗ്രാം
വെള്ളം – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വന്‍പയര്‍ കുതിര്‍ത്ത് വേവിച്ചെടുത്തത് – അര കപ്പ്
ശര്‍ക്കര ഉരുക്കി അരിച്ചത്- 3 കഷ്ണം
റാഗി പൊടി – 1 1/2 ടീസ്പൂണ്‍
തേങ്ങ ചിരകിയത് – 1 കപ്പ്
ഏലക്ക പൊടി – അര ടീസ്പൂണ്‍
നെയ്യ് – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:-

 പഴുത്ത മത്തന്‍ ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് വന്‍പയര്‍ കുതിര്‍ത്ത് വേവിച്ചെടുത്തത് ചേര്‍ക്കുക. കൂടുതല്‍ വെള്ളം ഉണ്ടെങ്കില്‍ വറ്റിച്ചെടുക്കുക. ഇതിലേക്ക് ശര്‍ക്കര ഉരുക്കി അരിച്ചത് , റാഗി പൊടി എന്നിവ ചേര്‍ക്കുക, തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. ശേഷം തേങ്ങ ചിരകിയത്, ഏലക്ക പൊടി, നെയ്യ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top