തിരൂരങ്ങാടി നഗരസഭയില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കുടിവെള്ള പദ്ധതി വിപുലീകരണത്തിന്റെ രണ്ടാംഘട്ടം പ്രവൃത്തികള്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.പി.എ മജീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള വാട്ടര്‍ അതോറിറ്റി ഉത്തര മേഖല ചീഫ് എന്‍ജിനീയര്‍ ടി.ബി ബിന്ദു പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രണ്ടാംഘട്ട പ്രവൃത്തിക്കള്‍ക്കായി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15.56 കോടി രൂപയും സ്റ്റേറ്റ് പ്ലാനില്‍ 14.3 കോടി രൂപയുമാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.
നിലവിലുള്ള കുടിവെള്ള പദ്ധതി കാലഹരണപ്പെട്ടതിനാലാണ് അതിന്റെ തുടര്‍ച്ചയായി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടാംഘട്ട പ്രവൃത്തികള്‍ നടപ്പാക്കുന്നത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള കല്ലക്കയം ജല ശുദ്ധീകരണ ശാലയില്‍ നിന്നും അമ്പലപ്പടിയിലേക്ക് 350 എം.എം.ഡി-1 പമ്പിങ് മെയിന്‍ സ്ഥാപിക്കും. ട്രാന്‍സ്ഫോര്‍മര്‍, പമ്പ് സെറ്റുകള്‍, കക്കാട് ഏഴ് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി നിര്‍മിക്കല്‍, ബൂസ്റ്റര്‍ പമ്പ് ഹൗസ്, ഇതിലേക്കുള്ള 300 എം.എം പമ്പിങ് മെയിന്‍, തിരൂരങ്ങാടി നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി നിലവിലുള്ള വിതരണ ശൃംഖലയില്‍ നിന്നും ആയിരത്തോളം കണക്ഷന്‍ കൊടുക്കുന്ന പ്രവൃത്തികള്‍ എന്നിവയും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അമ്പലപ്പടിയിലും ചന്തപ്പടിയിലും യഥാക്രമം എട്ട് ലക്ഷം, ഒമ്പത് ലക്ഷം ലിറ്റര്‍ വീതം സംഭരണശേഷിയുള്ള ജലസംഭരണികള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും ഇതിലേക്കുള്ള പ്രധാന പമ്പിങ് മെയിന്‍, പ്രധാന വിതരണ ശൃംഖല എന്നിവയുമാണ് സ്റ്റേറ്റ് പ്ലാനില്‍ വിഭാനം ചെയ്തിരിക്കുന്നത്. ഈ പ്രവൃത്തിയോടൊപ്പം നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും വിതരണ ശൃംഖല സ്ഥാപിച്ച് ശുദ്ധജല ലഭ്യത ഉറപ്പുവരുതുന്നതിനായി പുതിയ പദ്ധതി മൂന്നാംഘട്ടമായി നടപ്പില്‍ വരുത്താനുള്ള പ്രാഥമിക നടപടികള്‍ തയ്യാറാക്കുന്നുണ്ട്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടുകൂടി തിരൂരങ്ങാടി നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളിലും ശുദ്ധജലം ലഭ്യമാക്കന്‍ സാധിക്കും.
ചടങ്ങില്‍ പി.കെ അബ്ദുറബ്ബ്, നഗരസഭ ഉപാധ്യക്ഷ സുലൈഖ കാലൊടി, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ അഡ്വ. ജോസ് ജോസഫ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി ഇസ്മായില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്സണ്‍ സോന രതീഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ഇ.പി ബാവ, മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയപേഴ്സണ്‍ സി.പി സുഹ്റാബി, തിരൂരങ്ങാടി നഗരസഭ സെക്രട്ടറി കെ. നസീം മറ്റ് രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള വാട്ടര്‍ അതോറിറ്റി ജില്ലാ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. സത്യ വില്‍സന്‍ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



