മൈക്കല്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടു

michael shoemakerസ്‌കീയിംഗിനിടെ പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ഫോര്‍മുല വണ്‍താരം മൈക്കല്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടു.

ഫ്രാന്‍സിലെ ഗ്രെനോബിളിലുള്ള ആശുപത്രിയില്‍ നിന്നും വിദഗ്ദ ചികിത്സ ലഭിച്ച ഷൂമാക്കറിന്റെ ആരോഗ്യ നിലയില്‍ കാര്യാമായ പുരോഗതിയുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്. ഷൂമാക്കറിന്റെ മാനേജര്‍ സബിന്‍ കീം ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29 നാണ് ഷൂമാക്കര്‍ ഫ്രഞ്ച് ആല്‍പ്‌സിലെ റിസോര്‍ട്ടില്‍ വെച്ച് ഷൂമാക്കര്‍ സ്‌കീംയിംഗിനിടെ വീണത്. തുടര്‍ന്ന് തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കോമാ സ്‌റ്റേജിലാവുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top