Section

malabari-logo-mobile

കേന്ദ്രസര്‍ക്കാര്‍ ഷീലാ ദീക്ഷിതിനോട് രാജി ആവശ്യപ്പെട്ടു;യുപി ഗവര്‍ണര്‍ രാജിവെച്ചു

HIGHLIGHTS : ദില്ലി: കേരള ഗവര്‍ണര്‍ ഷീലാ ദക്ഷിതിനോട് കേന്ദ്രസര്‍ക്കാര്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസാമിയാണ് വാക്കാല്‍ രാജ...

Sheela-Dikshit 1ദില്ലി: കേരള ഗവര്‍ണര്‍ ഷീലാ ദക്ഷിതിനോട് കേന്ദ്രസര്‍ക്കാര്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസാമിയാണ് വാക്കാല്‍ രാജി ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ ശങ്കരനാരായാണന്‍, ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ എന്നിവരോടും സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാ, ഗുജറാത്ത്,ത്രിപുര ഗവര്‍ണര്‍മാരോടും ആഭ്യന്തര സെക്രട്ടറി രാജി തേടിയിട്ടുണ്ട്.

sameeksha-malabarinews

അതേസമയം ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബിഎല്‍ ജോഷി സ്ഥാനം രാജി വെച്ചു. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി ഭവന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റി പകരം പുതിയ ഗവര്‍ണര്‍മാരെ നിയമിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേരളത്തില്‍ നിന്ന് ഒ രാജഗോപാല്‍ ഗവര്‍ണറായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!