മുക്കിമൂളി അര്‍ജന്റീനയ്ക്ക് വിജയം

abf5125a73fc664106db0c17e5735073_Mറിയോ ഡി ജനീറോ: ലോകകപ്പ് ഫുട്‌ബോളില്‍ ബോസ്‌നിക്കെതിരെ അര്‍ജന്റീനയ്ക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന ബോസ്‌നിയയെ തളച്ചിത്. 65 ാം മിനിട്ടില്‍ മെസി നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.

കളി തുടങ്ങി മൂന്നാം മിനിട്ടില്‍ ബോസ്‌നിയന്‍ ഗോളി കൊലാസിനിച്ച് സെല്‍ഫ് ഗോളിലൂടെ അര്‍ജന്റീനയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചു. പിന്നീട് 65 ാം മിനിട്ടില്‍ മെസിയിലൂടെയാണ് അര്‍ജന്റീന രണ്ടാം ഗോള്‍ നേടുന്നത്. മത്സരത്തിന്റെ ഒന്നാം പകുതിയില്‍ ബോസ്‌നിയ സമ്പൂര്‍ണ ആധിപത്യമാണ് പുലര്‍ത്തിയത്. 84 ാം മിനിട്ടില്‍ ബോസ്‌നിയ ഗോള്‍ മടക്കി. സ്‌കോര്‍ 2-1

Share news
error: Content is protected !!
Scroll to Top