ശ്രീശാന്ത് ബോളിവുഡ് ചിത്രത്തില്‍ നായകനാകുന്നു

sreesanthഐപിഎല്‍ ഒത്തുകളി വിവാദങ്ങള്‍ക്കു ശേഷം ക്രിക്കറ്റില്‍ നിന്നും വിട പറയേണ്ടിവന്ന ശ്രീശാന്ത് റിയാലിറ്റി ഷോ ജലക് ദിഖ് ലാ ജായ്ക്ക് പിന്നാലെ ബോളിവുഡ് ചിത്രത്തിലും നായകനാകുന്നെന്ന് റിപ്പോര്‍ട്ട്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഒരു ചിത്രത്തിന്റെ റിമേക്കിലാണ് ശ്രീശാന്ത് പ്രധാന വേഷം ചെയ്യാനൊരുങ്ങുന്നത്.

ശ്രീശാന്ത് അഭിനയിക്കാനൊരുങ്ങുന്ന എന്ന കാര്യം സഹോദരന്‍ ദീപു സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും സിനിമ ഏതാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന റിയാലിറ്റി ഷോയ്ക്ക് ശേഷമായിരിക്കും ഷൂട്ടിംഗ് തുടങ്ങുകയെന്നും 2015 ല്‍ സിനിമ റിലീസ് ചെയ്യുമെന്നും അദേഹം വ്യക്തമാക്കി.

അതെസമയം ഒരു പുതിയ തമിഴ് ചിത്രത്തിലും ശ്രീശാന്തിന് അവസരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഏതായാലും ക്രിക്കറ്റ് കൈവിട്ടാലും പുതിയ മേഖലയിലൂടെ തന്റെ കഴിവ് തെളിയിക്കാന്‍ തന്നെയാണ് ശ്രീയുടെ പുറപ്പാട്.

Share news
error: Content is protected !!
Scroll to Top