മുംബൈ നിർമ്മാണത്തിലിരുന്ന മെട്രോ പില്ലർ ഓട്ടോ റിക്ഷയുടെയും എസ് യു വിയുടെയും മുകളിലേക്ക് തകർന്നു വീണു. അപകടത്തിൽ ഒരാൾ മരിച്ചു നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്,
വെസ്റ്റ് മുളുണ്ടുവിൽ എൽ ബി എസ് റോഡിൽ പകൽ 12.20 ഓടെയാണ് അപകടം സംഭവിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
അപകടം നടന്നയുടൻ മെട്രോ ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





