കെ. പുരം കുണ്ടുങ്ങലില്‍ തീപിടുത്തം

താനാളൂര്‍: കുണ്ടുങ്ങലിനു സമീപം താടിപ്പടിയില്‍ ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാടിന് തീപിടിച്ചു. ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്.

ഉച്ചയ്ക്ക് 12. 30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഉടന്‍തന്നെ പരിസരവാസികളും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ താനൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

അതെസമയം ഫയര്‍ഫോഴ്‌സ് വാഹനത്തിന് കടന്നുപോകാന്‍ കഴിത്ത വീതി കുറഞ്ഞ വഴിയായതുകൊണ്ടുതന്നെ നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സ് ചുറ്റുവട്ടത്തെ വീടുകളിലെ ജല സംവിധാനം ഉപയോഗിച്ചും മറ്റുമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top