വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോവാത്തവരുടെ സ്‌പോണ്‍സര്‍മാര്‍ക്കും റിക്രൂട്ടര്‍മാര്‍ക്കും കടുത്ത ശിക്ഷ

റിയാദ്:വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന പ്രവാസികളുടെ വിവരം അറിയിക്കാതിരിക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്കും റിക്രൂട്ടര്‍മാര്‍ക്കും കടുത്ത ശിക്ഷ നല്‍കുമെന്ന അറിയിപ്പുമായി അധികൃതര്‍.

നാഷന്‍ വിതൗട്ട് വയലേറ്റേഴ്‌സ് എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് അധികൃതര്‍ നടപടിക്കൊരുങ്ങുന്നത്.

പിടിക്കപ്പെട്ടാല്‍ 50,000 റിയാല്‍ പിഴയും ആറുമാസത്തെ തടവുമാണ് ശിക്ഷയുണ്ടായിരിക്കുക.

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുകഴിഞ്ഞാല്‍ റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ എന്നിവടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലോ മറ്റു പ്രദേശങ്ങളില്‍ ഉള്ളവര്‍ 999 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.

Share news
error: Content is protected !!
Scroll to Top