ഡേറ്റിങ് ആപ്പ് വഴി പരിചയം; വനിത ഡോക്ടറെ പീഡിപ്പിച്ചു, പൊലീസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി വിജയിനെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെ തമ്പാനൂരിലെ ലോഡ്ജില്‍ കൊണ്ടു വന്നു പീഡിപ്പിച്ചെന്നാണ് കേസ്.

തിരുവനന്തപുരം സ്വദേശിയായ പൊലീസുകാരനും എറണാകുളം സ്വദേശിയായ വനിത ഡോക്ടറും ബംബിള്‍ എന്നൊരു ഡേറ്റിം?ഗ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്. തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പിലെ പോലീസുകാരനാണ് വിജയ്.

ഡോക്ടറുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആപ്പിലൂടെ പരിചയപ്പെട്ടതിന് ശേഷം കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെ വനിത ഡോക്ടര്‍ പരാതി നല്‍കിയിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top