യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുന്നിയൂര്‍ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീന്‍- ആമിന ദമ്പതികളുടെ മകന്‍, ആലിന്‍ ചുവട് ക്വാര്‍ട്ടെഴ്‌സില്‍ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുല്‍ അസീസ് (42) ആണ് മരിച്ചത്.

ഭാര്യയും മക്കളുമൊത്ത് ക്വാര്‍ട്ടേഴ്‌സില്‍ ആണ് താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയതായിരുന്നു. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികള്‍ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.

സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാല്‍ രക്തം ചര്‍ദ്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഖബറടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top