ചെമ്മാട് ആസ്ഥാനമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ദയ ചാരിറ്റി സെന്ററിന് സൗദി അല്‍ -ജുബൈല്‍ കെ. എം. സി. സി യുടെ കാരുണ്യ ഫണ്ട് കെ.എം.സി.സി സെക്രട്ടറി കെ. സൈതലവി, പരപ്പനങ്ങാടിയില്‍ നിന്നും പ്രവാസി ലീഗ് സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ ദയ വൈസ് പ്രസിഡന്റ് സി. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ജുബൈല്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശംസുദ്ധീന്‍ പള്ളിയാളി ഉല്‍ഘാടനം ചെയ്തു. ഒ. സി. ഹനീഫ, ഇഖ്ബാല്‍ കല്ലുങ്ങല്‍, അസിസ് ഇല്ലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ദയ ട്രഷറര്‍ സി. അബ്ദുറഹിമാന്‍കുട്ടി സ്വാഗതവും കെ. പി മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




