മരണപ്പെട്ട വ്യാപാരികള്‍ക്കുള്ള പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറുന്നു

പരപ്പനങ്ങാടി: പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ മരണപ്പെട്ട തങ്ങളുടെ അംഗത്തിനുള്ള പത്ത് ലക്ഷംരപയുടെ ധനസഹായം കൈമാറുന്നു.

ഒക്ടോബര്‍ 14ന് അഞ്ചപ്പുര ടി. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ നടക്കുന്ന ചടങ്ങിലാണ് മരണപ്പെട്ട തുപ്പായിച്ചോട്ടില്‍ ഹാര്‍ഡ്‌വേഴ്‌സ് സ്ഥാപനഉടമയായിരുന്ന ടിസി രജീഷിന്റെ ആശ്രിതര്‍ക്കുള്ള തുക കൈമാറുന്നത്. മലപ്പുറം ഡിസ്ട്രിക്ട് വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ വ്യാപാരി സുരക്ഷാപദ്ധതിയുടെ ഭാഗമായാണ് പത്ത് ലക്ഷം രൂപ കൈമാറുന്നുത്.
വ്യാപരി സുരക്ഷാ പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെ 12 പേര്‍ക്ക് ധനസഹായം നല്‍കിയെന്നും പരപ്പനങ്ങാടിയില്‍ ആദ്യമായാണ് ഒരംഗത്തിന് ധനസഹായം നല്‍കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

ചടങ്ങില്‍ കേരള കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് സ്വീകരണം നല്‍കുമെന്നും, വ്യപാരികളുടെ മക്കളില്‍ എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരേയും, പരപ്പനങ്ങാടി പ്രസ് ഫോറം ഭാരവാഹികളേയും ആദരിക്കുമെന്നും മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ എംവി മുഹമ്മദാലി, പാലക്കല്‍ ജഗന്നിവാസന്‍, വിനോദ് എവി. ചുക്കാന്‍ ഇബ്രാഹിം ഹാജി എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top