Section

malabari-logo-mobile

ആര്‍ത്തവം സ്വാഭാവിക ശാരീരീകാവസ്ഥ; തൊഴിലിടങ്ങളില്‍ അവധി നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

HIGHLIGHTS : Menstruation; The central government will not make holidays mandatory in workplaces

ന്യൂഡല്‍ഹി : ആര്‍ത്തവ അവധി തൊഴിലിടങ്ങളില്‍ നിര്‍ബന്ധമാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പാര്‍ലമെന്റില്‍ എം.പിമാരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബ
ക്ഷേമ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ത്തവം സ്വാഭാവിക ശാരീരികാവസ്ഥയാണ് സ്ത്രീകളില്‍ ചെറിയൊരു ശതമാനത്തിന് മാത്രമേ ആര്‍ത്തവ സമയത്ത് കഠിനമായ ശാരീരിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുള്ളൂ. ഇത് മരുന്നിലൂടെ മറികടക്കാവുന്നതാണെന്നും മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു.

അദാനി ഗ്രൂപ്പിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണം, ഇടപാടുകളുടെ രേഖകള്‍ പരിശോധിക്കും.

sameeksha-malabarinews

പെണ്‍കുട്ടികള്‍ക്കിടയിലെ ആര്‍ത്തവ ശുചിത്വത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എം.പിമാരായ ബെന്നി ബെഹന്നാന്‍, ടി.എന്‍ പ്രതാപന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ചോദ്യത്തിനാണ് കേന്ദ്രസര്‍ക്കാരിന്റെ മറുപടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!