HIGHLIGHTS : The accused who was taken into custody bit off the ear of the SI
കാസര്‍കോട്: കസ്റ്റഡിയിലെടുത്ത പ്രതി എസ്.ഐ.യുടെ ചെവി കടിച്ചുമുറിച്ചു. മധൂര്‍ അറംതോട് സ്വദേശി സ്റ്റാനി റോഡിഗ്രസാണ് പോലീസുദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയത്. എസ്.ഐ വിഷ്ണുപ്രസാദിന്റെ വലത് ചെവിയാണ് പ്രതി കടിച്ചുമുറിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുളിയത്തടുക്കയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കിയ സ്റ്റാനിയെ ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ആക്രമണം. സ്റ്റാനി മദ്യലഹരിയിലായിരുന്നു. മദ്യലഹരിയില്‍ ആക്രമണം കാണിച്ചതിന് ഇയാള്‍ക്കെതിരെ നേരത്തെ രണ്ടു കേസുകളുണ്ട്.

എസ്.ഐയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്ക് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു