നരേന്ദ്രപ്രസാദ് ഓര്‍മ്മയായിട്ട് ഇന്ന് 19 വര്‍ഷം

നടനും എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ നരേന്ദ്രപ്രസാദ് ഓര്‍മ്മയായിട്ട് പത്തൊന്‍പത് വര്‍ഷം. അന്നുവരെ മലയാളികണ്ട അഭിനയ ശൈലിയില്‍ നിന്ന് ഏറെ വ്യത്യസ്തമായി തന്റെതായ ഒരു ശൈലിയില്‍ ആരാധകര്‍ക്കിടയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു നരേന്ദ്രപ്രസാദ്.

വില്ലന്‍ വേഷങ്ങളില്‍ ഏറെ വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ അഭിനയശൈലി .അന്തരീക്ഷത്തില്‍ കൈകള്‍ ചുറ്റിയുള്ള അംഗചലനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അധ്യാപകനായ നരേന്ദ്രപ്രസാദ് 1980കളിലാണ് നാടകരംഗത്ത് സജീവമാകുന്നത് നാടകവും എഴുത്തും ആണ് തന്റെ തട്ടകം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം കേരളത്തിലങ്ങോളമിങ്ങോളമുള്ള വേദികളില്‍ അവതരിപ്പിച്ച സൗപര്‍ണിക എന്ന നാടകത്തിന് നിരവധി പുരസ്‌കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്.

ശ്രീകുമാറിന്റെ അസ്ഥികള്‍ പൂക്കുന്നു എന്ന ചിത്രത്തിന്റെ തിരക്കഥയില്‍ പങ്കാളിയായി സിനിമയിലേക്ക് കടന്നു വന്ന അദ്ദേഹം ആ ചിത്രത്തില്‍ ഒരു പ്രധാന വേഷവും ചെയ്തു.

ഞാന്‍ ഗന്ധര്‍വ്വന്‍ ,ചിത്രം തുടങ്ങിയ സിനിമകളില്‍ ശബ്ദം അദ്ദേഹം നല്‍കിയിരുന്നു.

ഷാജി കൈലാസ് രഞ്ജിപണിക്കര്‍ സഖ്യത്തിന്റെ തല സ്ഥാനത്തിലെ കഥാപാത്രം, ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദ തുടങ്ങിയ കഥാപാത്രങ്ങള്‍
നരേന്ദ്ര പ്രസാദിന്റെ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ആയിരുന്നു.

പൈതൃകം,അക്ഷരം,പ്രവാചകന്‍ ,ഉസ്താദ് ,വാഴുന്നോര്‍, ആറാം തമ്പുരാന്‍ ,കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയ ചിത്രങ്ങളിലും അദേഹം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

മേലെ പറമ്പിലെ ആണ്‍വീട് എന്നചിത്രത്തിലെ അച്ഛന്‍ കഥാപാത്രവും ആറാം തമ്പുരാനിലെ ഒറ്റക്കണ്ണന് അഫന്‍ കഥാപാത്രങ്ങളുമെല്ലാം എക്കാലത്തും മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന അദേഹത്തിന്റെ കഥാപാത്രങ്ങളാണ് .

 

Share news
error: Content is protected !!
Scroll to Top