
പരപ്പനങ്ങാടി: കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം പുത്തന്‍പീടികയില്‍ കുറ്റിക്കാട്ടില്‍ വീട്ടില്‍ മുഹമ്മദ് കോയക്ക് നല്‍കിക്കൊണ്ട് ടി പി കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് നിര്‍വഹിച്ചു.
മുരളീധരന്‍ സ്വാഗതവും സുരേഷ് കെ നന്ദിയും പറഞ്ഞു. എന്‍ വി പി അബ്ദുറസാഖ്, ഫൈസല്‍ കെ, ശശി ആലുങ്ങല്‍ ,ജിതേഷ് ഷാജി, സലിം പുത്തന്‍ പീടിക തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




