മെഹര്‍ തരാറിനെ ചോദ്യം ചെയ്തു

18-sunanda-pushkar-aloneന്യൂഡല്‍ഹി: എം പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ പാകിസ്‌താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ പോലീസ്‌ ചോദ്യം ചെയ്‌തു. ശശി തരൂരുമായി പ്രണയബന്ധമുണ്ടെന്ന ആരോപണം മെഹര്‍ നിഷേധിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.ശശി തരൂരുമായി ഇമെയിലുകളോ മറ്റു സന്ദേശങ്ങളോ കൈമാറിയെന്ന വാര്‍ത്തയും ഇവര്‍ നിഷേധിച്ചു.

സുനന്ദ പുഷ്ക്‌കര്‍ മരിക്കുന്നതിന്റെ തലേന്ന് ശശി തരൂരിന് മെഹര്‍ തരാറുമായുള്ള ബന്ധത്തെ ചൊല്ലിഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. തരൂരുമായി മെഹര്‍ തരാറിന് ബന്ധമുണ്ടെന്ന് മരിക്കുന്നതിന് മുമ്പ് സുനന്ദ പുഷ്‌കര്‍ ട്വിറ്ററിലൂടെ ആരോപണവും ഉന്നയിച്ചിരുന്നു.

ഡല്‍ഹിയിലെ മുന്തിയ ഹോട്ടലില്‍ മൂന്ന് മണിക്കൂറോളമാണ് മെഹര്‍ തരാറിനെ ചോദ്യം ചെയ്തത്

2014 ജനുവരിയിലാണ് ലീല ഹോട്ടലില്‍ സനന്ദപുഷ്‌ക്കറിനെ മരിച്ചനിലിയില്‍ കണ്ടെത്തിയത്‌.

 

Related Articles