മെഗാ തൊഴില്‍മേള സംഘടിപ്പിച്ചു

HIGHLIGHTS : Mega job fair organized

മലപ്പുറം: റീജിണല്‍ കോളേജും മലപ്പുറം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേജും സംയുക്തമായി ജോബ് ഫെയര്‍ സംഘടിപ്പിച്ചു. തൊഴിലവസരങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ മേള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തൊഴില്‍ദാദാക്കളുടെ ബന്ധം ശക്തിപ്പെടുത്തുന്ന ഒരു വേദിയായിരുന്നു.

കുഴിമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ആനി ഐസക് അധ്യക്ഷയായി. കോളേജ് പ്രിന്‍സിപ്പല്‍ എ.പി. അബ്ദുല്‍ ലത്തീഫ്,മാനേജ്‌മെന്റ് പ്രതിനിധി ഹസ്സന്‍ ഫൈസി,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷരീഫ ടീച്ചര്‍, കെ. ടി. അശ്‌റഫ്, എന്‍.ഇ.സീ.ടി. സെക്രട്ടറി മുസ്തഫ താലത്തൊടി, റീജിണല്‍ കോളേജ് കണ്‍വീനര്‍ സി. സിദ്ദിഖ്, പ്ലേസ്‌മെന്റ് ഓഫീസര്‍ പി. ടീ. അബ്ദുല്‍ ജലീല്‍, പി.ടീ.എ. ഉപാധ്യക്ഷന്‍ ഓ.കേ. ഉമ്മര്‍, ഐ.ആര്‍.എം.സി കോഡിനേറ്റര്‍ കേ. മുഹമ്മദ് റഫീഖ്, പബ്ലിസിറ്റി കണ്‍വീനര്‍
അന്വര് തെലേക്കാടന്‍, ഐക്യുഎസി കോര്‍ഡിനേറ്റര്‍ പീ.സീ.സക്കീരുദ്ദീന്‍, സ്റ്റാഫ് സെക്രട്ടറി സുബീഷ് എന്നിവര്‍ ആശംസ നേര്‍ന്നു.

sameeksha-malabarinews

മലപ്പുറം എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടീ.ബിന്ദു സ്വാഗതവും,
ജോയിന്റ് എംപ്ലോയ്മെന്റ് ഓഫീസര്‍ മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!