HIGHLIGHTS : Gymnastics stars welcomed
കോഴിക്കോട്: 38-ാം മത് നാഷണല്‍ ഗെയിംസില്‍ മെഡല്‍ കരസ്ഥമാക്കിയ, കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജിംനാസ്ററിക് സെന്റ്‌റിലെ കായിക താര ങ്ങള്‍ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജിംനാസ്റ്റിക് അസോസിയേഷന്റെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കായിക താരങ്ങളും രക്ഷിതാക്കളും സ്പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളും ജിംനാസ്റ്റിക് അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്നാണ് സ്വീകരിച്ചത്.
കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍, ഡപ്യൂട്ടി മേയര്‍ സിപി മുസാഫിര്‍ അഹമ്മദ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.ബിജുലാല്‍, കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേമനാഥ്, ജിംനാസ്റ്റിക് അസോസിയേഷന്‍ പ്രസിഡന്റ് ജീഷ് വെണ്‍മരത്ത്, ട്രഷറര്‍ ഇംത്യാസ്, കെന്‍സ ബാബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
മുഹമ്മദ് അജ്മല്‍ കെ, മുഹമ്മദ് സഫാന്‍ പി.കെ, സ്വാതിക് എം.പി, ഷിറില്‍ റുമാന്‍ പി.എസ് എന്നിവരടങ്ങുന്ന സംഘമാണ് അക്രോബാറ്റിക് ജിംനാസ്റ്റിക്‌സില്‍ വെള്ളി മെഡല്‍ നേടിയത്. അക്രോബാറ്റിക് ജിംനാ സ്റ്റിക്‌സില്‍ മിക്‌സഡ് പെയറില്‍ ഫസല്‍ ഇംത്യാസും പാര്‍വതി ബി നായരും വെളളി മെഡല്‍ നേടി. വനിത വിഭാഗത്തില്‍ ലക്ഷ്മി ബി നായര്‍, പൗര്‍ണമി ഹരീഷ്‌കു മാര്‍ സഖ്യം വെങ്കലം നേടി. ഇവരെല്ലാം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ പരിശീലന കേന്ദ്രത്തിലെ കായിക താരങ്ങളാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു