
തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജിലെ ആദ്യകാല എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സംഗമം പോരാട്ട ഓര്‍മ്മകളുടെ പങ്കിടലിന് വേദിയായി മാറി. എസ് എഫ് ഐ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായാണ് രണ മര്‍മ്മരങ്ങള്‍ എന്ന പേരില്‍ പൂര്‍വ്വകാല നേതൃ സംഗമം തിരൂരങ്ങാടിയില്‍ സംഘടിപ്പിച്ചത്.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അജിത്ത് കോളാടി സംഗമത്തിനെത്തിയവരെ അഭിവാദ്യം ചെയ്യാനെത്തിയത് പങ്കെടുത്തവര്‍ക്ക് ഏറെ ആവേശം പകര്‍ന്നു. കെ പി അനിലാണ് സംഗമം ഉദ്ഘാടനം ചെയ്തത്. മുജീബ് റഹ്മാന്‍ അധ്യക്ഷനായി.
സി പി ഐ എം ജില്ല കമ്മറ്റിയംഗം വി പി സോമസുന്ദരന്‍, ഏരിയ സെക്രട്ടറി ടി പ്രഭാകരന്‍, അഡ്വ. സി ഇബ്രാഹീം കുട്ടി, ഗായകന്‍ ഫിറോസ് ബാബു, അഹമ്മത് പാറമ്മല്‍, സയ്യിദ് അഹമ്മദ് ജുനൈദ് തങ്ങള്‍, അയ്യപ്പന്‍ കോഹിനൂര്‍, യു തിലകന്‍, കെ പി രാജേഷ്, ഹനീഫ അമ്പാടി, അഡ്വ. കെ സുല്‍ഫിക്കര്‍ എന്നിവര്‍ സംസാരിച്ചു. സംഗമത്തിലെത്തിയ സ്ഥാനാര്‍ത്ഥി അജിത്ത് കോളാടി തിരൂരങ്ങാടി യത്തീംഖാന സന്ദര്‍ശിച്ചു. പരപ്പനങ്ങാടിയിലും ചെട്ടിപ്പടിയിലും വോട്ടര്‍മാരെ കണ്ട ശേഷമാണ് തിരൂരങ്ങാടിയിലെത്തിയത്.




