മാധ്യമങ്ങളോട് സംസാരിക്കാന്‍ പാര്‍ട്ടിയുടെ അനുമതി വേണം ; മോദി

modiദില്ലി : മാധ്യമങ്ങളോട് സംസാരിക്കണമെങ്കില്‍ ഇനി മുതല്‍ പാര്‍ട്ടിയുടെ അനുമതി തേടണമെന്ന് എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. മാന്യതവിട്ട് പെരുമാറരുതെന്നും മണ്ഡലങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കണമെന്നും പുതിയതതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ ശില്പശാലയില്‍ മോദി നിര്‍ദ്ദേശം നല്‍കി. ശില്‍പശാല ഹരിയാനയിലെ സൂരജ്കുണ്ഡില്‍ പുരോഗമിക്കുകയാണ്.

മോദിക്ക് പുറമെ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗും എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. എംപിമാരുടെ പ്രവര്‍ത്തനശൈലി സംബന്ധിച്ച കാര്യങ്ങളും ശില്പശാലയില്‍ ചര്‍ച്ചയാകും.

Share news
error: Content is protected !!
Scroll to Top