Section

malabari-logo-mobile

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ഭീകാരക്രമ ഭീഷണി; സുരക്ഷ ശക്തമാക്കി

HIGHLIGHTS : കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ഭീകരാക്രമണ ഭീഷണി. ഇതേ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി...

Nedumbasserryകൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ഭീകരാക്രമണ ഭീഷണി. ഇതേ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വിമാനത്താവളത്തില്‍ ഇന്നും നാളെയും സന്ദര്‍ശകരെ അനുവദിക്കില്ല.

വിമാനത്താവളത്തില്‍ അല്‍ഖൊയ്ദയുടെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു അജ്ഞാത ടെലിഫോണ്‍ സന്ദേശം. കേരളത്തിലെ ജയിലുകളില്‍ ഇന്ത്യന്‍ മുജാഹിദിന്റെ പേരില്‍ നിരവധി പേരെ പീഡിപ്പിക്കുന്നുണ്ടെന്നും ഇവരെ വിട്ടയച്ചില്ലെങ്കില്‍ ഭീകരാക്രമണം നടക്കുമെന്നുമായിരുന്നു ഭീഷണി.

sameeksha-malabarinews

യാസിന്‍ ഭട്കല്‍ അടക്കമുള്ളവരെ വിട്ടയക്കണമെന്നും മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ച് വിമാനത്താവളം ആക്രമിക്കണമെന്നും ഫോണ്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഫോണില്‍ സംസാരിച്ചയാള്‍ രണ്ട് തവണ മലയാളത്തിലും ഒരു തവണ ഹിന്ദിയിലുമാണ് സംസാരിച്ചത്. ഈ അജ്ഞാത ഫോണിന്റെ ഉറവിടം സൗദ്യഅറേബ്യയില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!