തിരൂരങ്ങാടി : മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ബ്ലാക് ബോര്‍ഡിന് പകരം പച്ച ബോര്‍ഡ് വരുന്നു. കക്കാട് ജിഎംയുപി സ്‌കൂളിലാണ് പുതുക്കിയ കെട്ടിടങ്ങളില്‍ പച്ചബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
മലപ്പുറത്തെ തിരൂര്‍, തിരൂരങ്ങാടി മണ്ഡലങ്ങളിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിദ്യഭ്യാസമന്ത്രിയുടെ ജില്ലയായ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലെ സ്‌കൂളുകളില്‍ പച്ചബോര്‍ഡുകള്‍ വച്ചു തുടങ്ങിയത്.
കണ്ണിന് കുളിര്‍മ നല്‍കുന്നതിനാലാണ് ബോര്‍ഡുകള്‍ പച്ചയാക്കുന്നതെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്.
ഫോട്ടോ :നിഖില്‍
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



