Section

malabari-logo-mobile

സിപിഐഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ആര്‍എംപി; സ്വാഗതം ചെയ്ത് പിണറായി

HIGHLIGHTS : കോഴിക്കോട്: നിലവിലെ നിലപാടുകളിലുണ്ടായ തെറ്റുകളും വീഴ്ചകളും തിരുത്താന്‍ സിപിഐഎം തയ്യാറായാല്‍ ജനകീയ സമരങ്ങളില്‍ അവര്‍ക്കൊപ്പം യോജിച്ച് പ്രവര്‍ത്തിക്ക...

PINARAYI_VIJAYAN2LLകോഴിക്കോട്: നിലവിലെ നിലപാടുകളിലുണ്ടായ തെറ്റുകളും വീഴ്ചകളും തിരുത്താന്‍ സിപിഐഎം തയ്യാറായാല്‍ ജനകീയ സമരങ്ങളില്‍ അവര്‍ക്കൊപ്പം യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വേണു.

ഈ അഭിപ്രായം നല്ലതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചു.

sameeksha-malabarinews

ഒരു സ്വകര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അഭിപ്രായം വേണു തുറന്നു പറഞ്ഞത്. ഈ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഗൗരവം വിടാതെ തന്നെ പിണറായി അതിന് മറുപടി നല്‍കി.

എസി ഷണ്‍മുഖദാസ്, സികെ ഗോവിന്ദന്‍നായര്‍ എന്നിവരുടെ ചരമ വാര്‍ഷിക ദിനത്തില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യനെത്തിയതായിരുന്നു പിണറായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!