തിരൂരങ്ങാടി : കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദേ്യാഗിക വെബ്‌സൈറ്റില്‍ ചൈനീസ് അശീല സൈറ്റിലേക്കുള്ള ലിങ്ക്. ‘keralapsc.gov.in ‘ എന്ന ഔദ്യോഗിക സൈറ്റിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായുള്ള പേജില്‍ ‘ Instruction in regarding uploading of photo’ എന്ന ലിങ്ക് തുറക്കുമ്പോഴാണ് ചൈനീസ് ലിങ്ക് കാണുന്നത്. അപേക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ തിരുവനന്തപുരത്തുള്ള പിഎസ്സി ഓഫീസില്‍ വിവരം അറിയിച്ചു. ഇതോടെ വൈകീട്ട് സൈറ്റില്‍ നിന്നും ലിങ്ക് അപ്രത്യക്ഷമായി.
വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ അപേക്ഷ നല്‍കാന്‍ സൈറ്റ് ഉപയോഗിച്ചിരുന്നു. ഇത്തരമൊരു ലിങ്ക് എങ്ങനെയൊണ് ഔദേ്യാഗിക സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ലെന്നാണറിയുന്നത്. അപേക്ഷകരില്‍ പലരും ലിങ്കില്‍ ക്ലിക് ചെയ്തപ്പോള്‍ അശ്ലീല സൈറ്റില്‍ എത്തിയതോടെയാണ് വിവരം അറിഞ്ഞത്.



