
പരപ്പനങ്ങാടി : പരപ്പനങ്ങാടി സബ്ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുത്ത റെയ്ന്‍ .കെ യെ മെഡ് കോ ആദരിച്ചു. അരിയല്ലൂര്‍ ജിയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ‘ചളി, എന്ന നാടകത്തിലെ അഭിനയത്തിനാണ് റെയ്‌നിന് അംഗീകാരം ലഭിച്ചത്. ഈ നാടകത്തിനു തന്നെയാണ് റവന്യൂ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം ലഭിച്ചത്.
പരപ്പനങ്ങാടി മലബാര്‍ എഡുക്കേഷണല്‍ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ മൊമ്മന്റോ സമ്മാനിച്ചു.
ബിനിഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സതീഷ് തോട്ടത്തില്‍ അധ്യക്ഷനായി. സുധര്‍മ്മ യു.വി , സ്മിത അത്തോളി , യജ്ഞമൂര്‍ത്തി, ജിതിന്‍ ഭഗത്ത് എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




