
മുംബൈ : മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് മൂന്നാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ ജെ പി നന്ദ, അമിത് ഷാ, പ്രമുഖ വ്യവസായി മുകേഷ് അംബാനി, മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ അടക്കം ബോളിവുഡ് താരങ്ങളും മുംബൈ ആസാദ് മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം എന്‍ഡിഎ ഭരിക്കുന്ന ഒന്‍പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങുകളില്‍ പങ്കാളികളായി.
നാഗ്ലൂര്‍ സൗത്ത് വെസ്റ്റില്‍ നിന്നും തുടര്‍ച്ചയായി നാലുതവണ വിജയിച്ച 54കാരനായ ഫഡ്മാവിസ് ഇത് മൂന്നാം തവണയാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുന്നത്. മൃഗീയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും ഏകനാഥ് ഷിന്‌ഡെ ഇടഞ്ഞതോടെയാണ് സത്യപ്രതിജ്ഞ വൈകിയത്. 10 മന്ത്രിമാരും നിയമസഭാ സ്പീക്കറും കൗണ്‍സില്‍ ചെയര്‍മാന്‍ പദവിയും നല്‍കാമെന്ന് ഉറപ്പുകൊടുത്തതോടെയാണ് ഏകനാഥ് ഷിന്‌ഡെ ഉപമുഖ്യമന്ത്രിയാകാന്‍ തയ്യാറായത്. ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെന്നത് മാത്രമാണ് ഷിന്‍ഡെ വിഭാഗത്തിന്റെ നഷ്ടം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




