കെഎസ്ടിഎ സംസ്ഥാന അധ്യാപക കായിക മേള ജനവരി 2 ന്

തേഞ്ഞിപ്പലം : കെഎസ്ടിഎ സംസ്ഥാന അധ്യാപക കായിക മേള ജനവരി 2 ന് കലിക്കറ്റ് സര്‍വ്വകലാശാല സറ്റേഡിയത്തില്‍ നടക്കും. 14 ജില്ലകളില്‍ നിന്നായി ആയിരത്തിലധികം കായിക താരങ്ങള്‍ പങ്കെടുക്കും. കായിക മേള
വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരികരിച്ചു.

കലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസ് ഗവ. എല്‍ പി സ്‌കൂളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കെ എസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ബദറുന്നീസ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ടി കെ എ ഷാഫി അധ്യക്ഷനായി. സംസ്ഥാന കലാ കായിക സബ്ബ് കമ്മറ്റി കണ്‍വീനര്‍ കെ വി ബെന്നി, സിപിഐ എം ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ്, കെഎസ്ടി എ മുന്‍ സംസ്ഥാന കമ്മറ്റിയംഗം പ്രേമന്‍ പരുത്തിക്കാട്, എന്‍ജിഒ യൂണിയന്‍ ജില്ല സെക്രട്ടറി വി കെ രാജേഷ്, കലിക്കറ്റ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി വി എസ് നിഖില്‍, കെജിഒഎ
ജില്ല ട്രഷറര്‍ പി മോഹന്‍ദാസ്, കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി എ ഗോപാലകൃഷ്ണന്‍, തേഞ്ഞിപ്പലം പഞ്ചായത്തംഗം പി എം നിഷാബ് എന്നിവര്‍ സംസാരിച്ചു. കെ എസ് ടി എ സംസ്ഥാന എക്‌സിക്യുട്ടീവംഗം ആര്‍ കെ ബിനു സ്വാഗതവും ജില്ല സെക്രട്ടറി ടി രത്‌നാകരന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : ഇ നരേന്ദ്രദേവ് (ചെയര്‍മാന്‍) ടി രത്‌നാകരന്‍ (കണ്‍വീനര്‍).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top