പത്തു വയസ്സുകാരനെ മറയാക്കി എംഡിഎംഎ വില്‍പ്പന; മുഖ്യകണ്ണി പിടിയില്‍

HIGHLIGHTS : MDMA sale using 10-year-old as cover; Main suspect arrested

തിരുവല്ല :സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്, പത്തു വയസ്സുകാരനെ മറയാക്കി എംഡിഎംഎ വിറ്റിരുന്നയാള്‍ പിടിയില്‍. തിരുവല്ല ദീപ ജങ്ഷനില്‍ കോവൂര്‍ മലയില്‍ മുഹമ്മദ് ഷെമീര്‍ (39) ആണ് പിടിയിലായത്. ബന്ധുവായ കുട്ടിയുടെ ശരീരത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ എംഡിഎംഎ സെലോ ടേപ്പില്‍ ഒട്ടിച്ചുവച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുകയായിരുന്നു ഇയാളുടെ രീതിയെന്ന് ഡിവൈഎസ്പി എസ് ആഷാദ് പറഞ്ഞു.

ആറു മാസമായി ഡാന്‍സാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. വെള്ളി രാത്രി പത്തോടെ ചുമത്രയില്‍ നിന്നാണ് പിടികൂടിയത്. 3.78 ഗ്രാം എംഡി എംഎ പിടിച്ചെടുത്തു.

sameeksha-malabarinews

തിരുവല്ലയിലെ യും പരിസരപ്രദേ ശങ്ങളിലെയും സ്‌കൂള്‍, കോളേജ്, മെഡിക്കല്‍ കോ ളേജ് വിദ്യാര്‍ഥിക ള്‍ക്ക് എംഡിഎംഎ എത്തിച്ച് നല്‍കുന്നത് മുഹമ്മദ് ഷെമീറാ ണെന്ന് ചോദ്യം ചെയ്യലില്‍ വ്യ ക്തമായി. വിദ്യാര്‍ഥികളെ ഏജന്റെമാരാക്കി ഇയാള്‍ മയക്കുമരു ന്ന് വില്‍പ്പന നടത്തിയിരുന്നു. കര്‍ണാടക അടക്കമുള്ള സം സ്ഥാനങ്ങളില്‍ നിന്നാണ് മയ ക്കുമരുന്ന് എത്തിച്ചിരുന്നത്. തി രുവല്ല കോടതിയില്‍ ഹാജരാ ക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!