
വൈത്തിരി ; വയനാട്ടിലെ ലക്കിടിയില്‍ ഹോംസ്‌റ്റേയില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ എംഡിഎംഎയുമായി യൂവാക്കളുടെ സംഘത്തെ പിടികൂടി. വയനാട്. കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ 9 പേരടങ്ങുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്.
വൈത്തിരി എസ് ഐ എ.കെ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലക്കടി മണ്ടമലയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ റെയിഡിലാണ് ഇവര്‍ പിടിയിലാകാകുന്നത്.
കല്‍പറ്റ സ്വദേശി വി.മിന്‍ഹാജ്(30), കൊടുവള്ളി സ്വദേശി കെപി. റമീസ്(23), താമരശ്ശേരി സ്വദേശി മുഹമ്മദ് മിര്‍ഷാദ്(28), പനമരം സ്‌ദേശി റാഷിദ്(23), കോഴിക്കോട് സ്‌ദേശി പരപ്പന്‍ പൊയില്‍ സ്വദേശി ഇക്ബാല്‍(24), താമരശ്ശേരി മുഹമ്മദദ് ഹിഷാം(23),കൊടുള്ളി എ. സുബൈര്‍(39), തലശ്ശേരി അഫ്രീല്‍ ഇബ്രാഹിം(34),കണ്ണൂര്‍ ചൊക്‌ളി സ്വദേശി ഷൈസില്‍(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




