ദില്ലി:ഡല്‍ഹിയിലെ ഷഹബാദ് ഡയറി പ്രദേശത്ത് 16 വയസ്സുള്ള പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 27 ന് രാത്രിയാണ് സംഭവം നടന്നത്. ഡല്‍ഹി പോലീസ് പറയുന്നതനുസരിച്ച്, പെണ്‍കുട്ടി തന്റെ സുഹൃത്തിനൊപ്പം പാര്‍ക്കില്‍ എത്തിയതായിരുന്നു ഈ സമയം മൂന്ന് ആണ്‍കുട്ടികള്‍ അവിടെയെത്തി, അവളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ്.
പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
നേരത്തെ മെയ് 28 ന്, 16 വയസ്സുള്ള പെണ്‍കുട്ടിയെ അവളുടെ വീടിന് പുറത്ത് വെച്ച് കാമുകന്‍ 20-ലധികം തവണ ക്രൂരമായി കുത്തി കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകം സിസിടിവിയില്‍ പതിയുകയും ചെയ്തിട്ടുണ്ടായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഡല്‍ഹി പോലീസ് കര്‍ശന നടപടി ആരംഭിച്ചിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 1000-ത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഇത്തരത്തിലുള്ള സംഭവങ്ങളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുവരുന്നതില്‍ ആശങ്കയിലാണ് ജനങ്ങള്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




