അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഈ സാഹചര്യത്തില്‍ മഅദനിയുടെ നട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅദനിയുടെ രക്തസമ്മര്‍ദ്ദം കൂടുതലാണ്. രണ്ട് കിഡ്‌നിയും തകരാറിലായി എന്നാണ് ലഭ്യമാകുന്ന വിവരം. മഅദനിയുടെ മൈനാഗപ്പള്ളളി അന്‍വാന്‍ശ്ശേരിയിലേക്കുള്ള യാത്രയെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു.

പിതാവിനെ കാണാന്‍ ജാമ്യ വ്യവസ്ഥയിലല്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തിയത്. 12 ദിവസത്തേക്കാണ് സന്ദര്‍ശനാനുമതി. ബംഗളൂരുവില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിയ മഅദനി അവിടെ നിന്ന് കൊല്ലത്തേക്ക് പോകും വഴിയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top