എം.സി കമറുദ്ദീന്‍ എം.എല്‍.എ ജയില്‍ മോചിതനായി ;തനിക്കെതിരെ നടന്നത് വലിയ ഗൂഡാലോചന

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന എം.സി കമറുദ്ദീന്‍ എം.എല്‍.എ ജയില്‍ മോചിതനായി. 90 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കമറുദ്ദീന്‍ പുറത്തിറങ്ങുന്നത്. 148 കേസുകളാണ് എം. സി കമറുദ്ദീനെതിരെയുണ്ടായിരുന്നത്.

പ്രതിചേര്‍ക്കപ്പെട്ട മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് കമറുദ്ദീന്റെ ജയില്‍ മോചനം സാധ്യമായത്. ജയില്‍ നിന്ന് പുറത്ത് വന്ന കമറുദ്ദീന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. തനിക്കെതിരെ നടന്നത് ഗൂഢാലോചനയായിരുന്നുവെന്നും തന്നെ പൂട്ടുക ആയിരുന്നു ലക്ഷ്യമെന്നും കമറുദ്ദീന്‍ പറഞ്ഞു. ആ ലക്ഷ്യം അവര്‍ നിറവേറ്റിയെന്നും തട്ടിപ്പ് കേസില്‍ പ്രതിയാക്കിയവര്‍ക്ക് കാലം മാപ്പ് തരില്ലെന്നും കമറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top