എം സി ജോസഫൈന്‍ രാജിവെച്ചു

തിരുവനന്തപുരം:പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് തട്ടിക്കയറിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജി. എട്ട് മാസം ബാക്കി നില്‍ക്കെയാണ് രാജിവെച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷയായിരുന്നു ജോസഫൈന്‍.

ഒരു സ്വകാര്യ ചാനലില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ ഇത്തരത്തിലുള്ള പ്രതികരണം.

എറണാകുളത്ത് നിന്ന് വിളിച്ച ഒരു സ്ത്രീ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുന്നു എന്ന പരാതി പറയാന്‍ വിളിച്ചത്. ഫോണ്‍ കോളിലുണ്ടായ സാങ്കേതിക തകരാറിനോട് തുടക്കം മുതലെ രൂക്ഷമായാണ് ജോസഫൈന്‍ സമീപിച്ചത്. പോലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് ചോദിക്കുകയായിരുന്നു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും സ്ത്രീ പറഞ്ഞപ്പോള്‍ എന്നാല്‍ അനുഭവിച്ചോട്ടാ എന്നായിരുന്നു ജോസഫൈന്റെ മറുപടി.ഇതെതുടര്‍ന്ന് ജോസഫൈനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം നടന്നത്.

Share news
error: Content is protected !!
Scroll to Top