പരപ്പനങ്ങാടി ഉള്ളണം ഫിഷറീസ് നവീകരണ പദ്ധതിയിലെ അഴിമതി;എസ്.ഡി.പി.ഐ റോഡ് ഉപരോധിച്ചു

പരപ്പനങ്ങാടി: ഉളളണം കല്‍പ്പുഴ ഫിഷറീസ്പദ്ധതിയിലെ കോടികളുടെ അഴിമതി നടത്തിയ കുറ്റക്കാരെ കണ്ടെത്തുക, ഉള്ളണം കല്‍പ്പുഴ വികസന പദ്ധതി പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.ഡി.പി.ഐ ഉള്ളണം മുണ്ടിയന്‍കാവില്‍  റോഡ് ഉപരോധം നടത്തിയത്. എസ്.ഡി.പി.ഐ മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്.

സമരത്തില്‍  അക്ബര്‍ പരപ്പനങ്ങാടി, അറഫാത്ത് ചെട്ടിപ്പടി എന്നിവര്‍ സംസാരിച്ചു. മാമുക്കോയ ഉള്ളണം, ഷംലിക്ക് ഉള്ളണം, മുഹമ്മദ് കോയ ഉള്ളണം നേതൃത്വം നല്‍കി

 

Share news
error: Content is protected !!
Scroll to Top