എം.സി ബ്രദേഴ്‌സ് ജേതാക്കള്‍

കടലുണ്ടി: ഫിനിക്‌സ് കലാകായിക സാംസ്‌ക്കാരിക സംഘടന,വട്ടപ്പറമ്പ് തിരുവോണനാളില്‍ സംഘടിപ്പിച്ച പന്ത്രണ്ടാമത് തിരുവോണക്കാഴ്ച കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ മത്സര പരിപാടികളോടെ നടന്നു.

പ്രധാന ഇനമായ പ്രമുഖ ടീമുകള്‍ പങ്കെടുത്ത വടം വലി മത്സരത്തില്‍ എം.സി ബ്രദേഴ്‌സ് വട്ടപ്പറമ്പ് ജേതാക്കളായി.

ഫൈറ്റേഴ്‌സ് ക്രസന്റ് ബസാര്‍,കൊളത്തറ റണ്ണറപ്പായി. സ്വാഗത സംഘം ചെയര്‍മാന്‍ ശ്രീജിത്ത് ചാലിയം, കണ്‍വീനര്‍ എം.കെ സുബൈര്‍, എം.സി നാസര്‍, എം.സി അക്ബര്‍, താജുദ്ധീന്‍ കടലുണ്ടി, ടി.രഞ്ജിത്ത്, എന്‍.പ്രജീഷ്, പി.പി. അന്‍സല്‍, നൗഷാദ് വട്ടപ്പറമ്പ്, കെ.ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top