കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. ഒഡീഷ സ്വദേശിയായ 23 കാരിയായ പെണ്‍കുട്ടിയാണ് പീഡത്തിന് ഇരയായത്.
സംഭവത്തില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പെ ഭക്ഷണം കഴിക്കാനായി കോളേജ് ക്യാമ്പസിന് പുറത്തേക്ക് പോയപ്പോഴാണ് സംഭവം. മൂന്ന് പേര്‍ ഇവിരെ പിന്‍തുടരുകയായിരുന്നു. പേടിച്ച സുഹൃത്തും യുവതിയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സുഹൃത്ത് രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ സംഘം സമീപത്തെ വനപ്രദേശത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. ഈ സമയം ഇവിടേക്ക് രണ്ടുപേര്‍ കൂടി എത്തുകയും ഇതില്‍ ഒരാള്‍ യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ഒച്ചവെച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു.
സമീപ പ്രദേശങ്ങളിലെ സിസിടിവി ഉള്‍പ്പെടെ പോലീസ് വിശദമായ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




