പാലക്കാട്: കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവെ വിദ്യാര്‍ത്ഥിനിയോട് കണ്ടക്ടറുടെ അതിക്രമം. സംഭവത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ലക്കിടി സ്വദേശിയായ ടി പ്രദീപിനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട ബസിലാണ് കണ്ടക്ടറുടെ സീറ്റിന് അടുത്തുള്ള സീറ്റിലിരുന്ന പെണ്‍കുട്ടിക്ക് മോശം അനുഭവം ഉണ്ടായത്.
പെണ്‍കുട്ടി പോലീസിന്റെ ഔദ്യോഗിക നമ്പറില്‍ വിളിച്ചു പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പട്ടാമ്പിയില്‍ വെച്ച് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




