അജ്മാനില്‍ ഗര്‍ഭിണിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

അജ്മാന്‍: ഗര്‍ഭിണിയായ മലയാളി യുവതി അജ്മാനില്‍ അമിതരക്തസമ്മര്‍ദത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിന്റെ മകള്‍ അസീബയാണ് മരിച്ചത്. 35 വയസ്സായിരുന്നു. അജ്മാന്‍ എമിറേറ്റ്‌സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്റെ ഭാര്യയാണ്.

താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ദുബൈ സോനപൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മകള്‍:മെഹ്‌റ.

Share news
error: Content is protected !!
Scroll to Top