പാലക്കാട്: ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പാലക്കാട് ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കല്‍ വൈഷ്ണവി(26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ദീക്ഷിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
വൈഷ്ണവിയെ കഴിഞ്ഞദിവസം രാത്രിയിലാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് വിവരം വൈഷ്ണവിയുടെ ബന്ധുക്കളെ അറിയിച്ചു.ആശുപത്രിയില്‍ എത്തിച്ച വൈഷ്ണവി മരിച്ചു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.
ഇതെതുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യുകയും ദീക്ഷിതിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലത്തല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഒന്നരവര്‍ഷം മന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




