തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) ജൂണ്‍ രണ്ടിന് രാവിലെ 10ന് എം.ബി.എ. പ്രവേശനത്തിന് ഓണ്‍ലൈന്‍ ഇന്ററാക്ഷന്‍ സെഷന്‍ നടത്തും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും കെ-മാറ്റ്/സി-മാറ്റ്/കാറ്റ് സ്‌കോറും ആണ് പ്രവേശന മാനദണ്ഡം.
എ.ഐ.സി.റ്റി.ഇ.യുടെയും കേരള യൂണിവേഴ്സിറ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന കിക്മയുടെ പതിമൂന്നാമത്തെ എം.ബി.എ. ബാച്ചില്‍ ഡ്യൂവല്‍ സ്പെഷലൈസേഷനോടെ 60 കുട്ടിക്കള്‍ക്കാണ് പഠനത്തിന് അവസരം.
സഹകരണ ജീവനക്കാരുടെ മക്കള്‍ക്കും, എസ്.സി/എസ്.റ്റി/ഒ.ഇ.സി. വിഭാഗക്കാര്‍ക്കും സര്‍ക്കാരിന്റേയും സര്‍വകലാശാലയുടെയും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഫീസിളവുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും ഒഴിവാക്കി പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റെയും ഡിഗ്രി മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ നേരിട്ടാണ് പ്രവേശനം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും പ്രവേശന പരിപാടിയില്‍ പങ്കെടുക്കാം.
അപേക്ഷകര്‍ ഇന്ററാക്ഷന്‍ സെഷനില്‍ http://meet.google.com/bbc-hyyk-bzu എന്ന ലിങ്ക് മുഖേനയാണ് പങ്കെടുക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290/9188001600.




