തിരുവന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരായി. എ കെ ജി സെന്ററില്‍ നടന്ന ലളിതമായ ചടങ്ങിലാണ് പതിനൊന്ന് മണിക്ക് വിവാഹം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെല്ലാം വിവാഹത്തില്‍ പങ്കെടുത്തു.
നേതാക്കള്‍ നല്‍കിയ മാറി മാല പരസ്പരം ചാര്‍ത്തിയാണ് ഇരുവരും വിവാഹതിരായത്. വേദിയില്‍ നേതാക്കന്‍മാര്‍ക്ക് പുറമെ അടുത്ത ബന്ധുക്കളും സംബന്ധിച്ചു.
വിവാഹ ശേഷം അതിഥികള്‍ക്ക് ചായസല്‍ക്കാരമാണ് ഒരുക്കിയിരിക്കുന്നത്.
വിവാഹത്തിന് യാതൊരു ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് ആഗ്രഹമെന്നും ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.




