കോഴിക്കോട്: ഡോ.രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു. 72 വയസ്സായിരുന്നു. പ്രമുഖ നാടകകാരനും സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടറുമായിരുന്ന ഡോ. രാമചന്ദ്രന്‍ മെകേരി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളില്‍ ഇംഗീഷ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ ആയാണ് വിരമിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ജോണ്‍ അബ്രഹാമിന്റെ അമ്മ അറിയാന്‍, ചിന്ത രവിയുടെ ഒരേ തൂവല്‍ പക്ഷികള്‍ എന്നീ സിനിമകളില്‍ പ്രധാന വേഷം ചെയ്തു.
രാവിലെ 11 മണി മുതല്‍ 12 മണി വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനം.സംസ്‌ക്കാരം വൈകീട്ട് അഞ്ചുമണിക്ക് ന്യൂമാഹി പെരിങ്ങാടിയിലെ വീട്ടു വളപ്പില്‍ നടക്കും.




