തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ മാഗ്‌സസെ അവാര്‍ഡ് നിരസിച്ചു. സിപിഐഎം കേന്ദ്രനനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചതായാണ് വിവരം.
സംസ്ഥാനത്ത് നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനിന് മുന്നില്‍ നിന്ന് ഫലപ്രദമായി നേതൃത്വം നല്‍കുന്ന പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതക്കും സേവനത്തിനുമാണ് രമണ്‍ മഗ്‌സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ 64 ാമത് മഗ്‌സസെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
കമ്മ്യൂണിസ്റ്റ് ഗറില്ലകളെ അടിച്ചൊതുക്കിയ മഗ്‌സസെയുടെ പേരിലുള്ളതിനാല്‍ അവാര്‍ഡ് സ്വീകരിക്കരുതെന്നുള്ളതും പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. സിപിഐഎം കേന്ദ്രകമ്മറ്റി അഗംകൂടിയായ ശൈലജ ടീച്ചര്‍ എംഎല്‍എ ഇക്കാര്യത്തെ കുറിച്ച് പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചശേഷമാണ് തീരുമാനം എടുത്തിരിക്കുന്നത്.




