മലപ്പുറം:ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ നടക്കുന്ന മാസ്സ്ട്രാന്‍സ് -എം ഡി സി എ ഫ്യൂച്ചര്‍ കപ്പില്‍ ഇനി നാല് പോരാട്ടങ്ങള്‍ മാത്രം. പെരിന്തല്‍മണ്ണ തേക്കിന്‍കോടുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആറ് സ്‌പോണ്‍സേര്‍ഡ് ടീമുകള്‍ പങ്കെടുത്ത ലീഗ് റൗണ്ട് മത്സരങ്ങള്‍ക്ക് വിരാമമായി. പോയിന്റ് പട്ടികയിലെ ആദ്യ നാല് ടീമുകള്‍ ഇന്ന് മുതല്‍ ഐ പി എല്‍ മാതൃകയില്‍ ക്വാളിഫയര്‍ ഒന്ന്, എലിമിനേറ്റര്‍, ക്വാളിഫയര്‍ രണ്ട് എന്ന രീതിയില്‍ മത്സരിക്കും.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് ആദ്യകളി. സംസ്ഥാന താരം നിഖില്‍ ടി നയിക്കുന്ന ഹോക്‌സ് മഞ്ചേരി ടൂര്‍ണമെന്റിലെ വിലയേറിയ താരം സിബിന്‍ പി ഗിരീഷിന്റെ നേതൃത്വത്തിലുള്ള റൈസിങ് സ്റ്റാര്‍സ് പെരിന്തല്‍മണ്ണയെ നേരിടും.തുടര്‍ന്ന് എലിമിനേറ്ററില്‍ വൈകീട്ട് ഏഴുമണിക്ക് എം സി സി വളാഞ്ചേരി, ഹാന്‍ജി മസ്താന്‍സ് മലപ്പുറവുമായി മത്സരിക്കും.
ജില്ലയിലെ പ്രഥമ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ അവസാനവട്ട മത്സരങ്ങള്‍ തീ പാറുമെന്നുറപ്പ്.
ഇതാദ്യമായാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഇത്തരത്തിലൊരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സായാഹ്നത്തില്‍ വീറും വാശിയുമുള്ള ടി-ട്വന്റി മത്സരങ്ങള്‍ കാണാന്‍ ഒട്ടേറെ പേരെത്താറുണ്ട്. നാളത്തെ ക്വാളിഫയര്‍ രണ്ട് കൂടി കഴിഞ്ഞാല്‍ 26 ന് വൈകീട്ട് പ്രഥമ എം ഡി സി എ ഫ്യൂച്ചര്‍ കപ്പിന്റെ ഫൈനല്‍ മത്സരം അരങ്ങേറും.
എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




