കോട്ടയം: മത വിദ്വേഷ പരാമരര്‍ശത്തില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി സി ജോര്‍ജിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ വിട്ടത്. വൈകുന്നേരം ആറ് മണിവരെയാണ് പൊലീസിന് വിശദമായി ചോദ്യം ചെയ്യാനായി പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ വിട്ടിത്. പി സി ജോര്‍ജിനെ കസ്റ്റഡയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്നായിരുന്നു പി സി ജോര്‍ജ് ഇന്ന് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയത്.
വൈദ്യപരിശോധക്ക് ശേഷം ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.




