പി സി ജോര്‍ജ്ജ് റിമാന്‍ഡില്‍

തിരുവനന്തപുരം:മത വിദ്വേഷ പരാമരര്‍ശത്തില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി സി ജോര്‍ജിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈരാറ്റു പേട്ട മജിസ്‌ട്രേറ്റ് കോടതി തളളിയതോടെ മാര്‍ച്ച് 10 വരെ റിമാന്‍ഡില്‍ വിട്ടു.

നേരത്തെ വൈകുന്നേരം ആറുമണിവരെ പി സി ജോര്‍ജ്ജിനെ ഈരാറ്റുപേട്ട കോടതി പോലീസ് കസ്റ്റഡിയില്‍ വീട്ടിരുന്നു.

പോലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലുമണിക്കൂര്‍ മാത്രമാണ് കസ്റ്റഡി അനുവദിച്ചത്. ആ സമയം കഴിഞ്ഞാല്‍ ജോര്‍ജ്ജിനെ വീണ്ടും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം എന്നായിരുന്നു നിര്‍ദേശം. കേസുമായി ബന്ധപ്പെട്ടുകൊണ്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റേയോ ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി സമയം അവസാനിപ്പിച്ചാല്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു വിവരം. എന്നാല്‍ കോടതി അതിനുമുന്‍പേ അപേക്ഷ പരിഗണിക്കുകയായിരുന്നു.

ഹൈക്കോടതി പി സി ജോര്‍ജ്ജിന് മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് അദേഹം ഒളിവില്‍ പോവുകയും തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാവുകയുമായിരുന്നു.

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തിലാണ് പി സി ജോര്‍ജ്ജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Share news
error: Content is protected !!
Scroll to Top