
തൃശൂര്‍ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ ചാലക്കുടി പട്ടണത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ ഗതാഗതതടസ്സം ഇപ്പോഴും തുടരുകയാണ്. പ്രധാന പാതയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ മറ്റു വഴികളിലേക്ക് പ്രവേശിക്കുന്നതോടെ നഗരത്തിലെ എല്ലാ റോഡുകളിലും ഗതാഗതം സ്തംഭിച്ചു.
പ്രത്യേകിച്ച് മുരിങ്ങൂര്‍ ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണ്. മണിക്കൂറുകളായി കാത്തുകെട്ടി കിടക്കുന്ന യാത്രക്കാര്‍ കടുത്ത ദുരിതത്തിലാണ്. ദേശീയപാതയിലെ സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതാണ് ഈ ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്നലെ സര്‍വീസ് റോഡിലെ കുഴിയില്‍ തടിലോറി വീണുണ്ടായ അപകടം ഗതാഗതക്കുരുക്ക് കൂടാന്‍ കാരണമായി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. മഴ ശക്തമായതോടെ സര്‍വീസ് റോഡുകളില്‍ കൂടി വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ വിഷയത്തില്‍ നാട്ടുകാരും ട്രാഫിക് പൊലീസും ചേര്‍ന്ന് ഗതാഗതം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. സര്‍വീസ് റോഡുകളുടെ പണി പൂര്‍ത്തിയാക്കി ഈ യാത്രാദുരിതത്തിന് ഉടന്‍ പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




