ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയെ നാളെ നിശ്ചയിക്കും

ദില്ലി: ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള എന്‍ഡിഎ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഞായറാഴ്ച ദില്ലിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിനു ശേഷം സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി യോഗത്തിനിടെ സംസാരിച്ചേക്കും. ബിജെപിയിലെ ഒരു നേതാവിനെ തന്നെ നിശ്ചയിക്കും എന്നാണ് സൂചനകള്‍.

നാമനിര്‍ദ്ദേശപത്രിക നല്‍കാന്‍ എല്ലാ എന്‍ഡിഎ മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും വ്യാഴാഴ്ച ദില്ലിയിലെത്താന്‍ ബിജെപി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആലോചിക്കാന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തിങ്കളാഴ്ച സഖ്യകക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top